
ദോഹ: എജ്യുക്കേഷൻ എബൗവ് ഓൾ (Education Above All – EAA) ഫൗണ്ടേഷന്റെ ചെയർപേഴ്സൺ ഹർ ഹൈനെസ് ഷെയ്ഖ മോസ ബിന്റ് നാസർ നൈജീരിയ ഫസ്റ്റ് ലേഡി സെനറ്റർ ഒലുറെമി ടിനുബുവുമായി കൂടിക്കാഴ്ച നടത്തി.
EAAയും നൈജീരിയയും തമ്മിലുള്ള നിലവിലുള്ള പങ്കാളിത്തങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച ചെയ്തു. സ്കൂളിൽ പോകാതെ കഴിയുന്ന കുട്ടികളുടെ എണ്ണം കുറയ്ക്കുന്നതിനും യുവാക്കളെ തൊഴിൽ-പരിശീലന അവസരങ്ങൾ വഴി ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സാധ്യതകളും അവലോകനം ചെയ്തു.
ലോകത്തിലെ പിന്നാക്ക മേഖലകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ, ആഗോളതലത്തിൽ നിരവധി രാജ്യങ്ങളുമായി സഹകരിച്ച് വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. നൈജീരിയയിലെ വിദ്യാഭ്യാസവികസനത്തിന് ഖത്തറിന്റെ പിന്തുണ പ്രധാനമാണെന്ന് ഇരുവരും വ്യക്തമാക്കി.
വിദ്യാഭ്യാസം സമൂഹമാറ്റത്തിന് ഏറ്റവും ശക്തമായ ആയുധമാണെന്ന നിലപാട് പ്രതിഫലി പ്പിക്കുന്നതായിഷെയ്ഖ മോസയും ഫസ്റ്റ് ലേഡി ടിനുബുവും തമ്മിലുള്ള കൂടിക്കാഴ്ച.











